'അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികളുടെ സംരക്ഷണം ഞങ്ങളുടെ ജോലിയല്ല'; എന്‍എച്ച്എഐ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ദേശീയപാതകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾയി രാജ്യവ്യാപകമായി കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള സുപ്രീംകോടതി നിർദേശത്തിനെതിരെ ഹർജി നൽകി ദേശീയപാത അതോറിറ്റി. സുപ്രീംകോടതിയുടെ നിർദേശം നടപ്പാക്കിയാൽ ഏകദേശം 7,000 കോടി രൂപ ചെലവ് വരുമെന്ന് എൻഎച്ച്എഐ സുപ്രീംകോടതിയെ അറിയിച്ചു.
രാജ്യവ്യാപകമായി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് ദേശീയപാത അതോറിറ്റിക്ക് പ്രായോഗികമല്ലെന്നും സംരക്ഷണ കേന്ദ്രങ്ങൾ ജില്ലാ ഭരണകൂടങ്ങൾ സ്ഥാപിക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഹർജി പരിഗണിക്കാൻ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, സഞ്ജയ് കുമാർ എന്നിവർ ഉൾപ്പെട്ട പ്രത്യേക ബെഞ്ച് വേണമെന്നും എൻഎച്ച്എഐ ആവശ്യപ്പെട്ടു. പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു. തെരുവ് നായ്ക്കളുടെയും അലഞ്ഞുതിരിയുന്ന കന്നുകാലികളുടെയും പരിപാലനവും വിവിധ സർക്കാർ അധികാരികളുടെ ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്നതിനിടയിലാണ് ഈ വിഷയം ഉയർന്നുവന്നത്.









0 comments