Deshabhimani

print edition പൊലീസിന്റെ ക്രൂരമർദനം: ബ്രിട്ടാസിന്റെ കത്ത്‌ ഹർജിയാക്കി സുപ്രീംകോടതി

John Brittas attacked by Delhi Police
വെബ് ഡെസ്ക്

Published on Oct 14, 2026, 12:09 AM | 1 min read

ന്യൂഡൽഹി: കേന്ദ്രസേനയുടെയും ഡൽഹി പൊലീസിന്റെയും ക്രൂരമർദനത്തിനിരയായ സിപിഐ എം രാജ്യസഭാ നേതാവ്‌ ജോൺ ബ്രിട്ടാസ്‌ നൽകിയ കത്ത്‌ സ്വമേധയാ ഹർജിയാക്കി സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌ ഉത്തരവിട്ടു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹർജികൾക്കൊപ്പം ഇടപെടൽ അപേക്ഷയായി കത്ത്‌ പരിഗണിക്കും. ഇടക്കാല അപേക്ഷയായി അംഗീകരിച്ചതോടെ ചീഫ്‌ ജസ്റ്റിസിന്റെ മൂന്നംഗ ബെഞ്ചാകും പരിഗണിക്കുക. കോടതി ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു.


നേരിട്ട കൊടിയ പീഡനം വിശദമാക്കി ഞായർ വൈകീട്ടാണ്‌ ചീഫ്‌ ജസ്റ്റിസിന്‌ ബ്രിട്ടാസ്‌ കത്തയച്ചത്‌. സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷകസംഘം രൂപീകരിക്കണമെന്നും അതിൽ ഡൽഹി പൊലീസുമായോ സിആർപിഎഫുമായോ ബന്ധമുള്ള ഉദ്യോഗസ്ഥർ പാടില്ലെന്നും ആവശ്യപ്പെട്ടു.


കത്ത് റിട്ട്‌ ഹർജിയായി പരിഗണിച്ച്‌ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിയമം തന്നെ കേൾക്കുമെന്ന പ്രതീക്ഷ മാത്രമല്ലെന്നും അവകാശങ്ങൾ ചവിട്ടിമെതിക്കപ്പെട്ടവരെ സംരക്ഷിക്കാൻ കോടതി നടപടിയെടുക്കുമെന്നാണ്‌ കരുതുന്നതെന്നും ബ്രിട്ടാസ്‌ പറഞ്ഞു.


​ഞായർ പകൽ എസ്‌എഫ്‌ഐ പ്രതിഷേധത്തിനിടെ കൊണാട്ട്‌ പ്ലേസിൽ മാധ്യമങ്ങളോട്‌ സംസാരിക്കവേയാണ്‌ പൊലീസും കേന്ദ്രസേനയും ബ്രിട്ടാസിനെ ബലമായി പിടിച്ചുകൊണ്ടുപോയത്‌. ബസിൽ മർദിച്ച്‌ അവശനാക്കി. എംപിയാണെന്നും വിടണമെന്നും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥൻ നിർദേശിച്ചതോടെ റോഡിൽ തള്ളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home