Deshabhimani

print edition ത്രിഭാഷാ നയം അടുത്തവർഷം പോരേയെന്ന്‌ സുപ്രീംകോടതി

Supreme Court.jpg
വെബ് ഡെസ്ക്

Published on Sep 18, 2026, 12:28 AM | 1 min read

ന്യൂഡൽഹി: സിബിഎസ്‌ഇയിൽ നടപ്പാക്കുന്ന ത്രിഭാഷാ നയം അടുത്ത അക്കാദമിക്‌ വർഷത്തിലേക്ക്‌ മാറ്റുന്നത്‌ പരിഗണിക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടു. നിലവിലെ ആറാം ക്ലാസ്‌ മുതൽ മൂന്ന്‌ ഭാഷകൾ അടിച്ചേൽപ്പിക്കുന്നത്‌ ഒഴിവാക്കണമെന്നും ചീഫ്‌ജസ്റ്റിസ്‌ സൂര്യകാന്ത്‌ അധ്യക്ഷനായ ബെഞ്ച്‌ ആവശ്യപ്പെട്ടു.


ഇ‍ൗ വർഷം തന്നെ നടപ്പാക്കാനുള്ള തീരുമാനം ഒഴിവാക്കണം. അക്കാദമിക്‌ വർഷം കഴിയാൻ നാലുമാസം മാത്രമാണുള്ളത്‌. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സ‍ൗകര്യം കൂടി പരിഗണിച്ചാണ്‌ ഇ‍ൗ നിർദേശം– കോടതി പറഞ്ഞു. നിർദേശം പരിഗണിക്കാമെന്ന്‌ സിബിഎസ്‌ഇക്ക്‌ വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി അറിയിച്ചു.


പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഹിന്ദി അടിച്ചേൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ത്രിഭാഷാ നയം സിബിഎസ്‌ഇ നടപ്പാക്കുന്നത്‌.

ആറ്‌ മുതൽ ഒമ്പത്‌ ക്ലാസ്‌ വരെയുള്ള കുട്ടികളാണ്‌ ഹിന്ദി അടക്കം രണ്ട്‌ ഇന്ത്യൻ ഭാഷകളും ഒരു വിദേശഭാഷയും പഠിക്കേണ്ടത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home