ad
Deshabhimani

print edition പെട്രോൾ, ഡീസൽ ആഡംബര കാറുകൾ നിരോധിക്കണമെന്ന് 
സുപ്രീംകോടതി

Supreme court.jpg
വെബ് ഡെസ്ക്

Published on Nov 14, 2025, 04:18 AM | 1 min read


ന്യൂഡൽഹി

പെട്രോൾ, ഡീസൽ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന ആഡംബര കാറുകൾ രാജ്യത്ത്‌ ഘട്ടംഘട്ടമായി നിരോധിക്കണമെന്ന്‌ സുപ്രീംകോടതി. ഇതേ ശ്രണിയിലുള്ള ഇവി കാറുകൾ അനുവദിച്ചാൽ മതിയെന്നും കേന്ദ്രസർക്കാരിന്റെ ഇലക്‌ട്രിക്‌ വാഹന നയം പുനഃപരിശോധിക്കേണ്ട സമയമാണിതെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മാല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച്‌ നിരീക്ഷിച്ചു. 



രാജ്യത്ത്‌ വളരെ കുറച്ചുശതമാനത്തിന്‌ മാത്രമേ ആഡംബര വാഹനങ്ങൾ വാങ്ങാൻ ശേഷിയുള്ളു. ഇപ്പോൾ ഇലക്‌ട്രിക് വാഹനങ്ങളിലും വളരെ നല്ല വലിയ കാറുകൾ വിപണിയിലുണ്ട്–ബെഞ്ച്‌ പറഞ്ഞു. കേന്ദ്രസർക്കാരും യോജിക്കുന്നുവെന്ന്‌ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി മറുപടി നൽകി. 
സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനാണ്‌ രാജ്യത്ത്‌ ഇവി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന ഹർജി നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home