ad
Deshabhimani

print edition സുപ്രീംകോടതി പരിഗണിക്കുന്ന 
7 ഭരണഘടനാചോദ്യങ്ങൾ

Supreme Court of India.jpg
വെബ് ഡെസ്ക്

Published on Feb 17, 2026, 03:33 AM | 1 min read


ന്യൂഡൽഹി

ശബരിമല പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുംമുന്പ്‌ ഏഴ്‌ ഭരണഘടനാചോദ്യങ്ങൾക്ക്‌ മറുപടി ലഭിക്കേണ്ടതുണ്ടെന്നും അത്‌ വിശാല ബെഞ്ചിലേയ്‌ക്ക്‌ വിടണമെന്നും 2019 നവംബറിലാണ്‌ അന്നത്തെ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്ജൻ ഗോഗോയ്‌യുടെ അഞ്ചംഗ ബെഞ്ച്‌ ഭൂരിപക്ഷ വിധി പ്രഖ്യാപിച്ചത്‌. ബെഞ്ചംഗങ്ങളായ ഡി വൈ ചന്ദ്രചൂഡ്‌ , രോഹിങ്‌ടൻ നരിമാൻ എന്നിവർ എതിർത്തു.


പാഴ്സി സ്‌ത്രീകൾ , ദാവൂദി ബോറ മുസ്ലിങ്ങൾ എന്നിവരെ സംബന്ധിച്ച വിഷയം ശബരിമലയുമായി കൂട്ടിക്കുഴക്കരുതെന്നായിരുന്നു ജസ്‌റ്റിസ്‌ നരിമാന്റെ ഭിന്നവിധി.


​ചോദ്യങ്ങൾ


• അനുച്ഛേദം 25 പ്രകാരം മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ വ്യാപ്തിയും പരിധിയും എന്താണ്?


• അനുച്ഛേദം 25 പ്രകാരമുള്ള വ്യക്തികളുടെ മതപരമായ അവകാശങ്ങളും 26 പ്രകാരമുള്ള മതവിഭാഗങ്ങളുടെ അവകാശങ്ങളും തമ്മിലുള്ള ബന്ധം എന്താണ്‌


• മതവിഭാഗത്തിന്റെ അവകാശങ്ങൾ ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ പൊതുക്രമം, ധാർമികത, പൊതുജനാരോഗ്യം എന്നിവയ്ക്ക് പുറമെയുള്ള വ്യവസ്ഥകൾക്ക് വിധേയമാണോ?


• അനുച്ഛേദം 25,26 എന്നിവ പ്രകാരം ‘ധാർമികത’ എന്ന വാക്കിന്റെ വ്യാപ്തിയും പരിധിയും എന്താണ്‌. ഇതിൽ ഭരണഘടനാധാർമികത ഉൾച്ചേർക്കപ്പെടുന്നുണ്ടോ


• മതപരമായ ആചാരവുമായി ബന്ധപ്പെട്ടുള്ള ജുഡിഷ്യൽ റിവ്യൂവിന്റെ പരിധിയും വ്യാപ്‌തിയും എത്ര.


• അനുച്ഛേദം 25 (2) (ബി)യിൽ പരാമർശിക്കുന്ന ‘ഹിന്ദുക്കളിലെ വിഭാഗങ്ങൾ ’ എന്ന വാക്കിന്റെ അർഥമെന്താണ്‌.


• ഏതെങ്കിലും മതത്തിലോ മതവിഭാഗത്തിലോപെടാത്ത വ്യക്തിക്ക്‌ മതാചാരങ്ങൾ പൊതുതാൽപര്യ ഹർജിയിലൂടെ ചോദ്യം ചെയ്യാനാകുമോ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home