print edition ബുൾഡോസറിന് റോഡ് നികുതി വേണ്ട; റോഡില്‍ ഓടിച്ചാല്‍ പിഴ

ന്യൂഡൽഹി
ബുൾഡോസറുകളടക്കം പൊതുറോഡുകൾക്ക് അനുയോജ്യമല്ലാത്തതും ഫാക്‌റികളിലോ ഒരു നിശ്ചിത പ്രദേശത്തോ മാത്രം ഉപയോഗിക്കുന്നതുമായ നിർമാണ ഉപകരണങ്ങൾക്ക് റോഡ് നികുതി ഇൗടാക്കരുതെന്ന് സുപ്രീംകോടതി. എസ്‌കവേറ്റർ, ബുൾഡോസർ, ഡമ്പർ, ലോഡർ, ഡോസർ തുടങ്ങിയവ മോട്ടോർ വാഹനങ്ങളായി പരിഗണിക്കാനാകില്ല.
പൊതുറോഡുകളിൽ ഉപയോഗിക്കാത്ത ഇത്തരം വാഹനങ്ങളുടെമേൽ നികുതി അടിച്ചേൽപ്പിക്കരുതെന്ന് ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, പ്രസന്ന ബി വരാലെ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. റോഡ് നികുതി ചുമത്തിയ ഗുജറാത്ത് സർക്കാർ നടപടി ചോദ്യംചെയ്‌ത് അൾട്രാടെക് സിമന്റ് നൽകിയ അപ്പീലിലാണ് ഉത്തരവ്. എന്നാല്‍, നിർമാണ ഉപകരണങ്ങള്‍ റോഡിലിറക്കിയാൽ പിടിച്ചെടുക്കാനും പിഴ ചുമത്താനും സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് ഉത്തരവിലുണ്ട്.











0 comments