ad
Deshabhimani

തുല്യ ജോലിക്ക് തുല്യ വേതനം എല്ലാ മേഖലകളിലും ബാധകമാകില്ല: സുപ്രീംകോടതി

Supreme Court
വെബ് ഡെസ്ക്

Published on Sep 18, 2026, 04:27 PM | 1 min read

ന്യൂഡൽഹി: തുല്യ ജോലിക്ക് തുല്യ വേതനം എന്ന നിയമം എല്ലാ മേഖലകളിലും ബാധകമാകില്ലെന്ന് സുപ്രീംകോടതി. ഒരേപോലെയുള്ള ജോലികൾ ചെയ്യുന്നു എന്ന കാരണം കൊണ്ടുമാത്രം യാന്ത്രികമായി തുല്യ വേതനം നടപ്പിലാക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.


നേരിട്ട് നിയമിക്കപ്പെട്ടവരും സ്ഥാനക്കയറ്റം ലഭിച്ചവരും തമ്മിലുള്ള പ്രവർത്തിപരിചയത്തിലെ വ്യത്യാസം വേതനത്തിലും പ്രതിഫലിക്കപ്പെടും. കേരളത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ നേരിട്ട് നിയമിക്കപ്പെട്ട ഹയർസെക്കണ്ടറി സ്കൂൾ ടീച്ചർമാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.


ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഷീൽ നാഗു എന്നിവരടങ്ങുന്ന ബെഞ്ച് ആണ് ഹർജി തള്ളിയത്. സ്ഥലം മാറ്റം വഴിയോ സ്ഥാനക്കയറ്റം വഴിയോ നിയമിക്കപ്പെട്ട അധ്യാപകർക്ക് ലഭിക്കുന്ന അതെ വേതനസ്‌കെയിൽ തങ്ങൾക്കും ലഭിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീലിലാണ് തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home