ad
Deshabhimani

വാടക ഗർഭധാരണം; പ്രായപരിധിയില്‍ ഇളവ് നല്‍കി സുപ്രീംകോടതി

bihar SIR
വെബ് ഡെസ്ക്

Published on Oct 10, 2025, 06:57 AM | 1 min read

ന്യൂഡൽഹി: വാടക ഗർഭധാരണ നടപടികൾ 2021ലെ നിയമം നിലവിൽ വരും മുൻപ് ആരംഭിച്ച ദമ്പതികൾക്ക് പ്രായപരിധി ബാധകമല്ലെന്ന്‌ സുപ്രീംകോടതി.


2022 ജനുവരി 25ന്‌ നിലവിൽവന്ന 2021 ലെ വാടക ഗർഭധാരണ (നിയന്ത്രണ) നിയമം സ്ത്രീക്ക് 23 – 50 വയസ്സും പുരുഷന്‌ 26– 55 വയസ്സുമെന്ന്‌ പ്രായപരിധി നിശ്ചയിച്ചിരുന്നു. നിയമം നിലവിൽവരുന്ന സമയം ഹർജിക്കാരായ ദന്പതികൾ വാടകഗർഭധാരണ പ്രക്രിയയുടെ അവസാനഘട്ടത്തിൽ എത്തിയിരുന്നു എന്നതിനാൽ നിബന്ധന അവർക്ക്‌ ബാധകമാകില്ലെന്നും കോടതി പറഞ്ഞു.


പ്രായപരിധി പിന്നിട്ട മൂന്നു ദന്പതിമാർ സമർപ്പിച്ച ഹർജിയിൽ ജസ്‌റ്റിസുമാരായ ബി വി നാഗരത്ന, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിന്റേതാണ്‌ ഉത്തരവ്‌. കേന്ദ്രസർക്കാർ നടപ്പാക്കിയ പ്രായപരിധിയിലും കോടതി അതൃപ്‌തി രേഖപ്പെടുത്തി. സ്വാഭാവികമായി കുട്ടികൾ ഉണ്ടാകുന്നവർക്കും ദത്തെടുക്കുന്നവർക്കും പ്രായപരിധി ഇല്ലാതിരിക്കെ വാടക ഗർഭധാരണത്തിന്‌ പ്രായപരിധി എന്തുകൊണ്ടാണ്‌ നടപ്പാക്കുന്നതെന്ന്‌ ബെഞ്ച്‌ ചോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home