ad
Deshabhimani

സുനേത്ര പവാർ മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഇന്ന്

Sunetra Pawar.jpg
വെബ് ഡെസ്ക്

Published on Jan 31, 2026, 07:20 AM | 1 min read

ന്യൂഡൽഹി: അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് അദ്ദേഹത്തിന്റെ പത്നി സുനേത്ര പവാർ മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കും. ശനിയാഴ്ച എൻസിപി നിയമസഭാ കക്ഷി യോഗം ചേർന്ന് സുനേത്ര പവാറിനെ നേതാവായി തിരഞ്ഞെടുക്കും. ഇതിനുശേഷം വൈകുന്നേരം അഞ്ച് മണിയോടെ സത്യപ്രതിജ്ഞ നടക്കുമെന്ന് പാർടി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ രാജ്യസഭാംഗമായ സുനേത്രയ്ക്ക് ആറുമാസത്തിനകം തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടിവരും.


എൻസിപി ശരദ്‌ പവാർ പക്ഷവുമായുള്ള ലയന ചർച്ചകൾ സജീവമായിരിക്കെയാണ്‌ വിമാനാപകടത്തിൽ അജിത്‌ പവാർ മരിച്ചത്‌. ലയനം അജിത്‌ പവാറിന്റെ അവസാന ആഗ്രഹമാണെന്നും യാഥാർഥ്യമാകണമെന്നും ഇരുവിഭാഗം എൻസിപി പ്രവർത്തകരും ആവശ്യപ്പെടുന്നു. ഫെബ്രുവരി എട്ടിന്‌ ലയനപ്രഖ്യാപനം ഉണ്ടായേക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home