ad
Deshabhimani

ചുട്ടുപൊള്ളുന്നു; ജാഗ്രത വേണം

print edition രാജ്യം ഉഷ്‌ണതരംഗത്തിന്റെ പിടിയിൽ

Traffic Police

യുപി പ്രയാഗ്‍രാജിൽ ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാരൻ

വെബ് ഡെസ്ക്

Published on Apr 26, 2026, 12:15 AM | 1 min read

ന്യൂഡൽഹി: തലസ്ഥാനമായ ഡൽഹിയടക്കം ഉത്തരേന്ത്യയും മധ്യേന്ത്യയും കിഴക്കൻ തീരസംസ്ഥാനങ്ങളും കടുത്ത ഉഷ്‌ണതരംഗത്തിന്റെ പിടിയിൽ. ഡൽഹി, രാജസ്ഥാൻ, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ്‌ കടന്നു. ഡൽഹിയിൽ ശനിയാഴ്‌ച ഉയർന്ന താപനില 43 ഡിഗ്രിയിലെത്തി. രാജസ്ഥാനിലെ ബാർമറിൽ 44.8 ഡിഗ്രിയും ശ്രീഗംഗാനഗറിൽ 44.5 ഡിഗ്രിയും ചൂട്‌ രേഖപ്പെടുത്തി.


ഉഷ്‌ണതരംഗ സാഹചര്യം ഒരാഴ്‌ച തുടരുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മധ്യേന്ത്യൻ സംസ്ഥാനങ്ങളിലും കേരളത്തിലുമാണ്‌ കടുത്ത ചൂട്‌ അനുഭവപ്പെടുന്നത്‌. പകൽ സമയം ദീർഘനേരം വെയിൽ കൊള്ളുന്ന സാഹചര്യം ഒഴിവാക്കണമെന്നും കഠിനാധ്വാനം ആവശ്യമായ ജോലികളിൽ ഏർപ്പെടരുതെന്നും കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. നിർജലീകരണ സാഹചര്യവും ഒഴിവാക്കണം.


പ്രായമായവരും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി. താപനില സാധാരണയിലും അഞ്ചു ഡിഗ്രി അധികമാവുകയും ഉയർന്ന താപനില 40 ഡിഗ്രി കടക്കുകയും ചെയ്യുമ്പോഴാണ്‌ കാലാവസ്ഥാ വകുപ്പ്‌ ഉഷ്‌ണതരംഗ മുന്നറിയിപ്പ്‌ നൽകാറുള്ളത്‌. കിഴക്കൻ തീര സംസ്ഥാനങ്ങളായ തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്, ഒഡിഷ, ബംഗാൾ എന്നിവിടങ്ങളിലും ഉഷ്‌ണതരംഗ സാഹചര്യമെന്നാണ്‌ കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home