അകാലിദൾ അധ്യക്ഷനായി സുഖ്‍ബീർ സിങ് ബാദൽ തിരിച്ചെത്തി

അമൃത്സർ: പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്‍ബീർ സിങ് ബാദൽ ശിരോമണി അകാലിദൾ അധ്യക്ഷനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡിസംബറിൽ രാജിവെച്ച ബാദലിനെ ശനിയാഴ്ച പാർടി മേധാവിയായി വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു.
2007–17 കാലത്ത് അകാലി ദൾ പഞ്ചാബ് ഭരിച്ചപ്പോഴെടുത്ത നടപടികളിൽ പലതും സിഖ് മത താൽപര്യത്തിനു വിരുദ്ധമെന്ന് ചൂണ്ടീക്കാട്ടി സിഖുകാരുടെ പരമോന്നത സംഘടനയായ അകാൽ തഖ്ത് സുഖ്ബീറിനെയും എസ്ജിപിസി മുൻ അധ്യക്ഷ ബീബി ജാഗിർ കൗർ ഉൾപ്പെടെ ഏതാനും നേതാക്കളെയും ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുഖ്‍ബീർ സിങ് ബാദൽ പാർടി അധ്യക്ഷ സ്ഥാനം രാജിവെച്ചത്.










0 comments