പീഡന പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ല; കമ്മീഷണർ ഓഫീസിന് അതിജീവിതയുടെ ആത്മഹത്യാ ശ്രമം

ചെന്നെെ: പീഡന പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കമ്മീഷണർ ഓഫീസിന് മുന്നിൽ തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് അതിജീവിത. ഗുരുഗ്രാമിലാണ് സംഭവം.കമ്മീഷണർ ഓഫീസിലേക്ക് എത്തുന്നതിന് മുൻപ് ഇവർ സ്വയം വീഡിയോ റിക്കാർഡ് ചെയ്തിരുന്നു. പാനിപ്പത്ത് സ്വദേശിയായ ഒരാൾ തന്നെ പീഡിപ്പിച്ചുവെന്നും സെക്ടർ 51 പൊലീസ് സ്റ്റേഷനിൽ പരാതി നൽകി നാല് മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയില്ലെന്നും ഇവർ പറഞ്ഞു.
കമ്മീഷണർ ഓഫീസിന് മുന്നിലെത്തിയ യുവതി കൈവശമുണ്ടായിരുന്ന പെട്രോൾ തലയിലൂടെ ഒഴിച്ചു. പിന്നീട് തീപ്പെട്ടി കൈയിലെടുത്ത ഇവരെ പൊലീസുകാർ തടഞ്ഞു. തുടർന്ന് രംഗം ശാന്തമാക്കി.
ഇനി മരണമാണ് ഏക പോംവഴി. ആത്മഹത്യ ചെയ്യാൻ ഞാൻ സിപി ഓഫീസിലേക്ക് പോകുന്നു'.- അവർ വീഡിയോയിൽ പറഞ്ഞു."പ്രതി ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുകയാണ്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അയാളുടെ കുടുംബവും ഗുണ്ടകളും എന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയാണ്- പെൺകുട്ടി പറഞ്ഞു










0 comments