Deshabhimani

ഗ്യാനേഷ് കുമാറിന്റെ രാജി; ജന്തർ മന്തറിലേക്ക് ഇടത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം 10ന്

JANTAR MANTAR SFI MARCH
വെബ് ഡെസ്ക്

Published on Oct 06, 2026, 02:41 PM | 1 min read

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ഡൽഹി ജന്തർ മന്തിറിലേക്ക് ഇടത് വിദ്യാർഥി സംഘടനകളുടെ സംയുക്ത മാർച്ച് നടക്കും. എസ്എഫ്ഐ, എഐഎസ്എഫ്, എഐഎസ്എ, പിഎസ്‍യു, എഐഎസ്ബി എന്നീ സംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജിവയ്ക്കുക, അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുക, എസ്ഐആർ പിൻവലിക്കുക, തെരഞ്ഞെടുപ്പ് കമീഷൻ പരിഷ്കരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം വിദ്യാർഥി - ജനാധിപത്യ സംഘടനകൾ നടന്ന പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് കയ്യേറ്റമുണ്ടായിരുന്നു.


തെരഞ്ഞെടുപ്പ കമീഷന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പ്രതിഷേധങ്ങളുടെ കേന്ദ്രമായി ഡൽഹിയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും മാറിക്കഴിഞ്ഞു.ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായാണ് സാമൂഹിക-സാംസ്കാരിക പശ്ചാത്തലങ്ങളോ രാഷ്ട്രീയ ചായ്‌വുകളോ പരിഗണിക്കാതെയാണ് ഇവർ ഒത്തുചേരുന്നത്. എന്നാൽ സമാധാനപരമായ സമരത്തിന് നേരെ ഭരണകൂട സംവിധാനങ്ങൾ ദിവസവും ആക്രമണം അഴിച്ചുവിടുകയാണ്.


പ്രതിഷേധക്കാരെ ഡൽഹി പൊലീസ് കൈയേറ്റം ചെയ്യുകയും അവർക്ക് നേരെ ലാത്തിച്ചാർജ് നടത്തുകയും ചെയ്യുന്നു. പ്രതിഷേധക്കാരെ പൊലീസ് വലിച്ചിഴയ്ക്കുകയും മർദ്ദിക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്യുന്നു. മാധ്യമപ്രവർത്തകർക്ക് നേരെയും ഇത്തരം അതിക്രമങ്ങൾ നടക്കുന്നു. ഇത്തരം കടന്നാക്രമണങ്ങൾക്കെതിരെയാണ് പ്രതിഷേധം കടുപ്പിക്കുന്നതെന്ന് സംയുക്ത സംഘടനകൾ പ്രസ്താവനയിൽ അറിയിച്ചു. എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധത്തിന് ഐക്യദാർഢ്യപ്പെടണമെന്നും പ്രസ്താവനയിൽ സംഘടനകൾ അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home