പ്രക്ഷോഭം മറയാക്കി പ്രത്യേക പാര്ലമെന്റ് സമ്മേളനം വിളിക്കാൻ നീക്കം; ഭരണഘടനാ ഭേദഗതി ലക്ഷ്യമാക്കി മറുകണ്ടം ചാടിക്കൽ

ന്യൂഡൽഹി: എസ് ഐ ആര് വെട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭം ശക്തമാവുന്നതിനിടെ പാര്ലമെന്റ് സമ്മേളനം വിളിക്കാൻ കേന്ദ്രസര്ക്കാര് നീക്കം. ഈ മാസം തന്നെ സമ്മേളനം ചേരാനുള്ള നീക്കമാണ് നടക്കുന്നത്. ബഹളത്തിനിടയിൽ വിവാദമായ ബില്ലുകൾ പാസാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതോടെ എസ്ഐആര് വെട്ടിപ്പിൽ നിന്നും ശ്രദ്ധ തിരിക്കാനും ലക്ഷ്യമിടുന്നു.
കഴിഞ്ഞ ആഗസ്ത് 13 ന് അവസാനിച്ച വര്ഷകാല സമ്മേളനം ഇതുവരെ ഔദ്യോഗികമായി പിരിച്ചുവിട്ടിട്ടില്ല. പ്രത്യേക സമ്മേളനത്തിന് തടസമില്ല. അവസരം തുറന്നിട്ടത് പ്രയോജനപ്പെടുത്തി ഒരാഴ്ചത്തെ മുൻകൂര് നോട്ടീസ് നൽകി സമ്മേളനം വിളിച്ചേക്കും എന്നാണ് സൂചന.
വിവാദ ബില്ലുകൾ
ബഹളത്തിൽ ഒളിച്ചു കടത്താൻ
വിവാദമായ മണ്ഡല പുനര്നിര്ണയ ബില്ലും വനിതാ സംവരണ ബില്ലും സഭയിൽ എത്തിച്ച് പാസാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ സാഹചര്യത്തിൽ എസ് ഐ ആര് വഴിയുള്ള വോട്ട് വെട്ടിപ്പ് ശ്രമങ്ങൾ തുറന്നു കാണിക്കപ്പെട്ടിരിക്കയാണ്. യുവജന പ്രക്ഷോഭം ശക്തിയാര്ജിക്കയും പുതിയ തലമുറ വോട്ടുകൾ ഇല്ലാതാക്കാൻ എസ്എസ്ആര് മുടക്കി തന്ത്രം മെനഞ്ഞത് രാജ്യം ചര്ച്ച ചെയ്യുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ മണ്ഡല പുനര്നിര്ണയം വഴി ദീര്ഘകാല അധികാരം ഉറപ്പാക്കുക എന്ന തന്ത്രപൂര്വ നീക്കമാണ്. ഇതിന് വനിതാ സംവരണ ബിൽ മറയാക്കുകയും ചെയ്യുന്നു.
ഏപ്രിൽ 17 ലെ ബജറ്റ് സമ്മേളനത്തിൽ ഈ ബില്ലുകൾ വെല്ലുവിളിക്കപ്പെട്ടിരുന്നു. ഇതിന് ശേഷം തൃണമൂൽ കോൺഗ്രസിന്റെ 20 എം പി മാരെ മറുകണ്ട് ചാടിച്ചു. ഇതോടൊപ്പം ശിവസേന യുബിടി വിഭാഗത്തിന്റെ ആറ് എം പിമാരെയും കൂറുമാറ്റി സ്വന്തം പക്ഷത്ത് എത്തിച്ചു. ഇതോടൊപ്പം ഇന്ത്യ മുന്നണി വിട്ട ഡിഎംകെയുടെ വോട്ടുകൾ ലക്ഷ്യമാക്കി നീക്കങ്ങൾ നടത്തുന്നു. ചെറിയ പ്രതിപക്ഷ കക്ഷികളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കൂടെ ചേര്ക്കാനും നീക്കങ്ങൾ തകൃതിയാണ്.
ഭരണഘടനാ ഭേദഗതി ബില്ലിന് പാർലമെന്റിൽ പ്രത്യേക ഭൂരിപക്ഷം ആവശ്യമാണ്. ലോക്സഭയിലെ നിലവിലെ അംഗബലം പരിശോധിക്കുമ്പോൾ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് ഏകദേശം 360 സീറ്റുകൾ വേണം. നിലവിലെ ഭൂരിപക്ഷത്തിന് പുറമെ ഇതിന് ആവശ്യമായ പ്രത്യേക ഭൂരിപക്ഷം ഉറപ്പിക്കാനാണ് പ്രലോഭനങ്ങളും ഭീഷണിയും തുടരുന്നത്.
ഒക്ടോബര് 26, 27 തീയതികളിൽ പഴയ പാര്ലമെന്റ് മന്ദിരത്തിൽ 12-ാമത് ബ്രിക്സ് പാർലമെന്ററി ഫോറം നടക്കുന്നുണ്ട്. ഈ തീയതികൾ കൂടി പരിഗണിച്ച് പ്രത്യേക സമ്മേളന തീയതി നിശ്ചയിക്കാൻ നീക്കങ്ങൾ നടക്കുന്നതായാണ് റിപ്പോര്ടുകൾ.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും
ഒളിച്ചോടിയ സമ്മേളനം
നേരത്തെ ഇത്തരത്തിൽ സഭ ചേരാൻ നീക്കങ്ങൾ ഒന്നുമില്ലെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രതികരിച്ചിരുന്നു. ആഗസ്ത് ആറിന് ന്യൂസ് ഏജൻസിയായ എൻഐഎയോടാണ് മന്ത്രി ഇക്കാര്യം
പാര്ലമെന്റിന്റെ വര്ഷകാല സമ്മേളനം ആഗസ്ത് 13 നാണ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത്. നീറ്റ് പരീക്ഷാ ക്രമക്കേട് ഉൾപ്പെടെ പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങിയ സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എത്താതിരുന്നത് വലിയ വാര്ത്തയായി. അവസാന ദിവസം മുഖം കാണിച്ച് വിമര്ശനങ്ങളെ മറികടക്കുന്ന തന്ത്രം പ്രയോഗിച്ച് പിരിയുകയായിരുന്നു. വര്ഷകാല സമ്മേളനത്തിന് ശേഷം സഭ അവസാനിപ്പിക്കുന്നതായുള്ള നടപടി ക്രമങ്ങൾ പിന്തുടുര്ന്നില്ല. പകരം അനിശ്ചിത കാലത്തേക്ക് പിരുയന്നതായാണ് പ്രഖ്യാപിച്ചത്.
1952 മുതൽ തന്നെ പാര്ലമെന്റ് സമ്മേളനം അവസാനിപ്പിക്കാതെ (Prorogue) അനിശ്ചിത കാലത്തേക്ക് പിരിഞ്ഞ (Adjourned sine die) ശേഷം ചേര്ന്ന ചരിത്രമുണ്ടെന്ന് പിന്നീട് കിരൺ റിജ്ജു ഒരു അഭിമുഖത്തിൽ സഭ വീണ്ടും സമ്മേളിക്കാനുള്ള സാധ്യത തുറന്നിട്ടതിനെ ന്യായീകരിച്ചു. പാര്ലമെന്റ് നടപടി ക്രമങ്ങൾ പോലും മാറ്റിമറിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് "നിങ്ങൾക്ക് ഏത് വിധേനയും വ്യാഖ്യാനിക്കാം" എന്ന മറുപടി നൽകി ഒഴിഞ്ഞു മാറി.
ഡീ ലിമിറ്റേഷൻ ബിൽ (Delimitation Bill). വനിതാ സംവരണ ഭേദഗതി ബിൽ (Women’s Reservation Amendment Bill) എന്നിവ ഏപ്രിലിലെ സമ്മേളനത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാതെ പിൻവലിക്കയായിരുന്നു.









0 comments