വിദഗ്ധ തൊഴിലാളികളുടെ സ്രോതസ്; ജർമനിയുടെ കുടിയേറ്റ നയത്തില്‍ ഇന്ത്യയ്ക്ക് മുൻഗണന

പ്രതീകാത്മക ചിത്രം | image credit: travel and tour world
ന്യൂഡൽഹി: ജർമനിയുടെ കുടിയേറ്റ നയത്തിൽ ഏറ്റവും മുൻഗണനയുള്ള രാജ്യം ഇന്ത്യയെന്ന് ജർമൻ മൾലാറ്ററൽ അഫേഴ്സ് കമ്മീഷൺ ഫ്ലോറിയൻ ലോഡി. ജർമനിയിലെത്തുന്നവരിൽ ഏറ്റവും വൈദഗ്ധ്യമുള്ള തൊഴിലാളികൾ ഇന്ത്യയിൽ നിന്നാണെന്നും ഫ്ലോറിയൻ ലോഡി പറഞ്ഞു.
വ്യാഴാഴ്ച നടന്ന ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ മിഷൻ സംഘടിപ്പിച്ച കുടിയേറ്റ ഗവേർണൻസിൽ ഡിജിറ്റൽ നവീകരണത്തിന്റെ സ്വാധീനം എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഇന്ത്യയെ കുറിച്ചുള്ള പരാമർശം. കുടിയേറ്റക്കാർക്ക് ജർമനിയിൽ ലഭിക്കുന്ന അവസരം, ഇതിലൂടെ ജർമനിയിൽ പരിഹരിക്കപ്പെടുന്ന തൊഴിൽക്ഷാമം, ഇന്ത്യയിലുള്ള വൈദഗ്ധ്യമുള്ള തൊഴിലാളികൾ തുടങ്ങിയ കാരണങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ശാസ്ത്ര - സാങ്കേതിത മേഖലകളിൽ ഉയർന്ന പരിജ്ഞാനമുണ്ട്. അതിനാൽ ജർമൻ പൗരന്മാർക്ക് ലഭിക്കുന്നതിനേക്കാൾ ശമ്പളം ഇന്ത്യക്കാർക്ക് ലഭിക്കുന്നുണ്ട്. 2025ൽ മാത്രം 1,80,000 തൊഴിലാളികൾ ജർമനിയിലെത്തിയിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ഇതിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. വിദഗ്ധ തൊഴിലാലികളുടെ കാര്യത്തിൽ ജർമനിയുടെ ഏറ്റവും വലിയ പങ്കാളിയാണ് ഇന്ത്യ, ഫ്ലോറിയൻ ലോഡി പറഞ്ഞു.










0 comments