print edition അഭിജീത്ത് ദീപ്‌കെയെ മർദിച്ച് ആർഎസ്‌എസുകാർ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർടി സ്ഥാപകൻ അഭിജീത്ത് ദീപ്‌കെയ്‌ക്ക് സംഘപരിവാറുകാരുടെ മർദനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജയ്‌പൂരിൽ പ്രതിഷേധിക്കുന്നതിനെടയാണ് മർദനമേറ്റത്. സിജെപി അനുകൂലികൾ അഭിജീത്തിനെ തോളിലേറ്റിയപ്പോൾ ആർഎസ്‌എസ് പ്രവർത്തകര്‍ മുഖത്തടിക്കുകയായിരുന്നു. അക്രമികളെ ഉടൻ പിടിച്ചുമാറ്റി. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശാരീരികമായി ആക്രമിക്കുന്നത് ഭയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണെന്നും സമാധാനപരമായി പ്രതിഷേധിക്കുന്നത് തുടരുമെന്നും അഭിജീത്ത് പ്രതികരിച്ചു.










0 comments