നീലഗിരി കൂനൂരിൽ തേയിലത്തോട്ടങ്ങളിൽ മഞ്ഞു വീഴ്ച

ഗൂഡല്ലൂർ : മഴ മാറിയതോടെ നീലഗിരിയിൽ വീണ്ടും മഞ്ഞുവീഴ്ച ആരംഭിച്ചു. നീലഗിരി ജില്ലയിലെ കൂനൂരിലാണ് തേയിലത്തോട്ടങ്ങളിൽ മഞ്ഞു വീഴ്ചയുണ്ടാകുന്നത്. രാത്രിയിൽ തുടങ്ങുന്ന മഞ്ഞുവീഴ്ച കാരണം തേയില തോട്ടങ്ങൾ വെള്ള നിറത്തിലാണ് പകൽ കാണുന്നത്. മഞ്ഞ് കാരണം ശക്തമായ തണുപ്പും അനുഭവപ്പെടുന്നുണ്ട്. മഞ്ഞുവീഴ്ചയും പകലിലെ വെയിലും തേയിലകൾ ഉണങ്ങാൻ കാരണമാകുമെന്നത് കർഷകരിൽ ആശങ്കയുണ്ടാക്കുന്നു.
വില കുറവായ സാഹചര്യത്തിൽ തേയിലചെടികൾ നശിക്കുന്നത് കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കും. മുമ്പ് ഊട്ടിയിലും പരിസരങ്ങളിലും പച്ചക്കറിത്തോട്ടങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടായിരുന്നു. സാധാരണ നവംബർ മുതൽ ഫെബ്രുവരി വരെ ശക്തമായ തണുപ്പും മഞ്ഞ് വീഴ്ചയും ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തവണ ഇടക്കിടക്കുള്ള മഴ മഞ്ഞു വീഴ്ചയെ തടഞ്ഞിരുന്നു. മഴ മാറിയതോടെ വീണ്ടും ഓരോ ഭാഗങ്ങളിലും മഞ്ഞുവീഴ്ച ശക്തമായി.










0 comments