പിതാവിന് ഹൃദയാഘാതം; സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവച്ചു

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവച്ചു. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് തീരുമാനം. ഇന്ന് വൈകീട്ടാണ് വിവാഹ ചടങ്ങുകള്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. സംഗീത സംവിധായകന്‍ പലാഷ് മുച്ചാലാണ് സ്മൃതിയുടെ വരൻ.
സാംഗ്ലിയിലെ സാംഡോളിലുള്ള മന്ദാന ഫാം ഹൗസിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ശ്രീനിവാസിന് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ അദ്ദേഹത്തെ സാംഗ്ലിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ചികിത്സ നൽകിയതായും നില സ്ഥിരതയുള്ളതാണെന്നും അടുത്ത ബന്ധുക്കൾ പ്രതികരിച്ചു.










0 comments