ad
Deshabhimani

നവി മുംബൈയിലെ ഫ്ലാറ്റിൽ തീപിടിത്തം: നാല് പേർക്ക് ദാരുണാന്ത്യം, മലയാളികളെന്ന് സൂചന

Navi Mumbai
വെബ് ഡെസ്ക്

Published on Oct 21, 2025, 10:51 AM | 1 min read

മുംബൈ: നവി മുംബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ആറു വയസുകാരി ഉൾപ്പെടെ നാലു പേർ മരിച്ചു. വാഷിയിലെ സെക്ടർ 14ലെ റഹേജ റസിഡൻസിയിൽ ഇന്നലെ അർധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. വേദിക സുന്ദർ ബാലകൃഷ്ണൻ (6), കമല ഹിരാൽ ജെയിൻ (84), സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ (39) എന്നിവരാണ് മരിച്ചത്. മരിച്ച മൂന്ന് പേർ മലയാളികളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.


പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. തീ നിയന്ത്രണത്തിലായിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഫ്ലാറ്റിലെ പത്ത്, 11, 12 നിലകളിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home