ജമ്മു കശ്മീരിൽ വെടിവയ്പ്: വിനോദസഞ്ചാരികൾക്ക് പരിക്ക്

പ്രതീകാത്മകചിത്രം
ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്ത്നാഗി ജില്ലയിലെ പഹൽഗാമിൽ ഭീകരാക്രമണമെന്ന് സംശയം. ബസേമൻ മലയുടെ മുകളിൽ നടന്ന വെടിവയ്പിൽ വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. ട്രക്കിങ്ങിന് പോവുകയായിരുന്ന സഞ്ചാരികളെയാണ് അജ്ഞാതൻ ആക്രമിച്ചത്.
പൊലീസ് സംഘവും സൈന്യവും സംഭവസ്ഥലത്തെത്തി. ആറോളം വിനോദ സഞ്ചാരികൾക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്.










0 comments