Deshabhimani

വിമർശിച്ച് ബോംബെ ഹൈക്കോടതി

print edition എസ്ഐആർ നടപ്പാക്കുന്ന രീതി അസ്വസ്ഥമാക്കുന്നു

Bombay High Court.jpg
വെബ് ഡെസ്ക്

Published on Oct 02, 2026, 12:14 AM | 1 min read

പനാജി: വോട്ടർപട്ടിക പ്രത്യേക തീവ്രപുനഃപരിശോധന(എസ്‌ഐആർ)യിൽ തെരഞ്ഞെടുപ്പ്‌ കമീഷനെ കടന്നാക്രമിച്ച്‌ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച്‌. എസ്‌ഐആർ നടപ്പാക്കിയ രീതി അസ്വസ്ഥമാക്കുന്നുവെന്ന്‌ കോടതി നിരീക്ഷിച്ചു. യഥാർഥ വോട്ടർമാരെ ഉൾക്കൊള്ളുന്ന വോട്ടർപ്പട്ടിക തയ്യാറാക്കുക എന്നതാകണം കമീഷന്റെ ആത്യന്തിക ലക്ഷ്യമെന്നും ഓർമപ്പെടുത്തി. കുടുംബത്തിലെ ആറംഗങ്ങളെ വോട്ടര്‍പ്പ ട്ടികയില്‍നിന്നും ഒഴിവാക്കിയതിനെതിരെ സ്വകാര്യവ്യക്തി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ്‌ ജസ്‌റ്റിസ്‌ വാൽമീകി മെനസെസ്‌, ജമിത്‌ ജാംസന്ദേക്കർ എന്നിവരുടെ ബെഞ്ചിന്റെ വിമർശം.


എസ്ഐആറിനുമുമ്പ്‌ തങ്ങൾ അതേ മണ്ഡലത്തിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നതായും, ഇക്കാര്യം രേഖപ്പെടുത്തി ‘ഫോം 8' സമർപ്പിച്ചു. എന്നാൽ, മുൻവിലാസത്തിൽ എന്യുമറേഷൻ ഫോം നൽകിയില്ലെന്ന കാരണത്താൽ ഓട്ടോമേറ്റഡ് സിസ്റ്റം അപേക്ഷ നിരസിച്ച്‌ പേരുകൾ നീക്കി. ഓട്ടോമേറ്റഡ് സിസ്റ്റം അനുസരിച്ച്, അപേക്ഷകൻ അവരുടെ മുൻ വിലാസത്തിൽ എന്യൂമറേഷൻ ഫോം നൽകിയില്ലെങ്കിൽ ഫോം 8 അപേക്ഷകൾ നിരസിക്കപ്പെടുമെന്നാണ്‌ കമീഷൻ വാദിച്ചത്‌. എന്നാൽ, കോടതി ഇതംഗീകരിക്കാൻ തയ്യാറായില്ല. “ഏത് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായാലും, എസ്ഐആർ ഫലത്തിൽ എല്ലാ സംവിധാനത്തെയും ഇല്ലാതാക്കി. എല്ലാ നിയമങ്ങളെയും റദ്ദാക്കുകയും എല്ലാ നിയമങ്ങളും മറന്നേക്കാൻ പറയുകയും ചെയ്യുന്നു. സോഫ്റ്റ്‌വെയർ പിന്തുടരുകയെന്നാണ്‌ നിങ്ങളുടെ വാദം. ഇത്‌ അംഗീകരിക്കാൻ കഴിയില്ല’’ കോടതി നിരീക്ഷിച്ചു. വാദം തിങ്കളാഴ്‌ചയും തുടരും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home