ad
Deshabhimani

ഇതിലും വേ​ഗത്തിൽ ബഹിരാകാശത്ത് നിന്ന് എത്തി; ബെം​ഗളൂരു ​ഗതാ​ഗത കുരുക്കിനെ വിമർശിച്ച് ശുഭാംശു

SUKLA
വെബ് ഡെസ്ക്

Published on Nov 21, 2025, 11:32 PM | 1 min read

ബെം​ഗളൂരു: ബെംഗളൂരുവിന്റെ ഒരറ്റത്തുള്ള മാറത്തഹള്ളിയിൽ നിന്ന് ടെക് ഉച്ചകോടി നടക്കുന്ന വേദിയിലെത്തുന്നതിനെക്കാൾ എളുപ്പത്തിൽ ബഹിരാകാശത്ത് നിന്ന് ഭൂമിയിൽ എത്തിയിരുന്നു എന്ന് ശുഭാൻശു ശുക്ല. ഗതാഗതക്കുരുക്കിന്റെ കാര്യത്തിൽ ലോകത്തിൽ തന്നെ രണ്ടാം സ്ഥാനത്താണ്ഇന്ത്യയുടെ ടെക് തലസ്ഥാനമായ ബെംഗളൂരു. ഇതിനെ കുറിച്ചായിരുന്നു ശുഭാംശുവിന്റെ പരാമർശം.


ഞാൻ ഈ വേദിയിൽ ചെലവഴിക്കാൻ ഉദ്ദേശിച്ചിരുന്ന സമയത്തിനെക്കാൾ മൂന്നിരട്ടി സമയം എടുത്താണ് മാറത്തഹള്ളിയിൽ നിന്ന് ഇവിടെ വരെ യാത്ര ചെയ്ത് എത്തിയത്. അതിൽ നിന്ന് നിങ്ങൾ എന്റെ ആത്മാർഥത തിരിച്ചറിയണമെന്നും ശുഭാംശു പറഞ്ഞു. കർണാടക മന്ത്രി പിയങ്ക് ഗാർഖയെ വേദിയിൽ ഇരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.


ശുഭാംശു ഉന്നയിച്ച വിഷയം അംഗീകരിച്ചതിനൊപ്പം ,ഇത്തരത്തിൽ യാത്രയിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും സർക്കാർ ശ്രദ്ധിക്കുമെന്നുമായിരുന്നു പരാമർശത്തോടുള്ള മന്ത്രിയുടെ പ്രതികരണം.2027-ൽ ഇന്ത്യ വിക്ഷേപിക്കാനൊരുങ്ങുന്ന ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിലേക്കായി തിരഞ്ഞെടുത്തിട്ടുള്ള സഞ്ചാരികളിൽ ഒരാളാണ് ശുഭാംശു ശുക്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home