ശുഭാംശു ഇന്ന് ഇന്ത്യയിൽ

ന്യൂഡൽഹി : അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനെന്ന ചരിത്രംകുറിച്ചശേഷം ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്‌റ്റൻ ശുഭാംശു ശുക്ല ഞായറാഴ്ച രാജ്യത്തേക്ക് മടങ്ങിയെത്തും. ഇന്ത്യയിലേക്ക് തിരിക്കുന്നതായി അറിയിച്ച് ഇൻസ്റ്റഗ്രാമിൽ തന്റെ ചിത്രം ശുഭാംശു പങ്കുവച്ചു. ഇന്ത്യയിലെത്തിയശേഷം ജന്മനാടായ ലഖ്നൗവിലേക്ക് തിരിക്കും മുമ്പ് ശുംഭാശു പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. ഡൽഹിയിൽ ദേശീയ ബഹിരാകാശ ദിനാഘോഷത്തിൽ പങ്കെടുക്കും. ആക്‍സിയം 4 ദൗത്യത്തിന്റെ ഭാഗമായി 18 ദിവസം ബഹിരാകാശനിലയത്തിൽ കഴിഞ്ഞശേഷം ജൂലൈ 15ന് ആണ് ശുക്ല മടങ്ങിയെത്തിയത്.










0 comments