ad
Deshabhimani

print edition ഉയർന്ന പിഎഫ്‌ പെൻഷൻ ; 99 ശതമാനം അപേക്ഷയും തീർപ്പാക്കിയെന്ന്‌ കേന്ദ്രം

shobha karandlaje in loksabha on PF Higher Pension
വെബ് ഡെസ്ക്

Published on Dec 04, 2025, 01:45 AM | 1 min read


ന്യൂഡൽഹി

ശമ്പളത്തിന്‌ അനുസൃതമായി ഉയർന്ന പെൻഷന്‌ വേണ്ടിയുള്ള അപേക്ഷകളിൽ 99 ശതമാനവും തീർപ്പാക്കിയതായി തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ ലോക്‌സഭയിൽ അറിയിച്ചു. 17.49 ലക്ഷം അപേക്ഷകളാണ്‌ ലഭിച്ചത്‌. ഇതിൽ 15.34 ലക്ഷം അപേക്ഷകളാണ്‌ തൊഴിലുടമകൾ ഇപിഎഫ്‌ഒയിലേക്ക്‌ അയച്ചത്‌. അതിൽ 99 ശതമാനവും 2025 ജനുവരി 31 ഓടെ തീർപ്പാക്കി.


ഉയർന്ന പെൻഷൻ കിട്ടുന്നതിനായി പെൻഷൻ അക്ക‍ൗണ്ടിലേക്ക്‌ കൂടുതൽ തുക അടയ്‌ക്കാൻ ആവശ്യപ്പെട്ട്‌ 427308 കത്തുകള്‍ അയച്ചു. തുക അടയ്‌ക്കാത്തതിനാൽ 34060 അപേക്ഷ തള്ളി. 233303 പേര്‍ പണം അടച്ചു.വിരമിച്ചവരിൽ 124457 പേർക്ക്‌ പെൻഷൻ പെയ്‌മെന്റ്‌ ഓർഡർ കൈമാറി. 12572 പെയ്‌മെന്റ്‌ ഓർഡറുകൾ കൂടി തയ്യാറായി വരികയാണ്‌– മന്ത്രി അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home