Deshabhimani

print edition ശാസ്‌ത്രിഭവനും കൃഷിഭവനും ഇടിച്ചുനിരത്തും

krishi
വെബ് ഡെസ്ക്

Published on Sep 24, 2026, 12:20 AM | 1 min read

ന്യൂഡൽഹി : ചരിത്ര മന്ദിരങ്ങളായ ശാസ്‌ത്രിഭവനും കൃഷി ഭവനും ഇടിച്ചുനിരത്തി പുതിയ കർത്തവ്യഭവനുകൾ നിർമിക്കാൻ കേന്ദ്രസർക്കാർ. ഇരു മന്ദിരങ്ങളിലും പ്രവർത്തിക്കുന്ന മന്ത്രാലയങ്ങളോടും വകുപ്പുകളോടും 30നുള്ളിൽ കെട്ടിടങ്ങൾ പൂർണമായും ഒഴിയാൻ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകി.


സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമായി കർത്തവ്യഭവൻ 4,5 ബ്ലോക്കുകളാണ്‌ ഇവിടെ ഉയരുക. 3,100 കോടി ചെലവിലാണ്‌ നിർമാണം. രണ്ടുവർഷം കൊണ്ട്‌ പൂർത്തിയാക്കും. മന്ത്രാലയങ്ങൾ ഇതിനകം തന്നെ താൽക്കാലിക കെട്ടിടത്തിലേയ്‌ക്ക്‌ മാറ്റിത്തുടങ്ങി. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്, വിദേശകാര്യം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചില ഡിവിഷനുകൾ സമയം ചോദിച്ചതോടെ ഒഴിപ്പിക്കൽ നടപടി നേരത്തെ നിർത്തിവച്ചിരുന്നു.


ശാസ്ത്രി ഭവനിൽ പ്രവർത്തിച്ച ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്‌, സംസ്‌കാരം, വിദ്യാഭ്യാസം, നിയമം തുടങ്ങിയ മന്ത്രാലയങ്ങൾ ജനുവരിയിൽ കർത്തവ്യ ഭവൻ 2 ലേക്ക് മാറ്റിയിരുന്നു. രാജ്യത്തിന്റെ രണ്ടാമത്തെ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ഓർമയ്‌ക്കായാണ്‌ കെട്ടിടത്തിന്‌ ആ പേര്‌ നൽകിയത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home