print edition എഐ ഉച്ചകോടി ഗംഭീരമെന്ന് ശശി തരൂർ

ന്യൂഡൽഹി
വീണ്ടും ബിജെപി അനുകൂല നിലപാടുമായി കോൺഗ്രസ് എംപി ശശി തരൂർ. എഐ ഉച്ചകോടി സംഘടിപ്പിച്ചതിലെ പാളിച്ചകൾക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർടികൾ കേന്ദ്ര സർക്കാരിനെതിരെ വിമർശം കടുപ്പിച്ച ഘട്ടത്തിലാണ് എംപിയുടെ പ്രതികരണം.
എഐ ഉച്ചകോടി വളരെ മികച്ചതാണെന്നും വലിയ പരിപാടികളിൽ വീഴ്‌ചകളുണ്ടാകാമെന്നും തരൂർ പറഞ്ഞു. ഉച്ചകോടിയിലെ ശ്രദ്ധേയമായ കാര്യം പങ്കാളിത്തമാണെന്നും നിരവധി പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ലോകനേതാക്കളുമാണ് പരിപാടിയിൽ പങ്കെടുത്തതെന്നും തരൂർ പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ളവർ കടുത്ത രീതിയിലാണ് ഉച്ചകോടിയെ വിമർശിച്ചത്.









0 comments