ad
Deshabhimani

ഡൽഹി കലാപ ​ഗൂഢാലോചന കേസ്; ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം

Sharjeel Imam

ഷർജീൽ ഇമാം

വെബ് ഡെസ്ക്

Published on Sep 22, 2026, 05:47 PM | 1 min read

ന്യൂഡൽഹി: യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കുന്നതിനായി ഒക്ടോബർ 4 മുതൽ 10 വരെയാണ് ഡൽഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തേയ്ക്കാണ് ജാമ്യം. 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ടാണ് യുഎപിഎ ചുമത്തി ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നീ വിദ്യാർഥി നേതാക്കളെ അറസ്റ്റ് ചെയ്തത്.


വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 200 പേർക്ക്‌ പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ​ഗൂഡാലോചന കേസിൽ അറസ്റ്റിലായ വിദ്യാർഥി നേതാക്കൾ അഞ്ച് വർഷത്തിലേറെയായി കസ്റ്റഡിയിലാണ്. കേസിലെ വിചാരണ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home