ad
Deshabhimani

ചട്ടലംഘനമെന്ന് പരാതി: ഷാരൂഖ് ഖാന്റെ വീട്ടിൽ പരിശോധന

mannat inspection
വെബ് ഡെസ്ക്

Published on Jun 21, 2025, 12:12 PM | 1 min read

മുംബൈ: തീരദേശ പലിപാലനചട്ടം ലംഘിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം ഷാരുഖ് ഖാന്റെ വീട്ടിൽ പരിശോധന. വനംവകുപ്പും മുൻസിപ്പൽ കോർപറേഷനും ചേർന്നാണ് വെള്ളിയാഴ്ച മുംബൈയിലെ 'മന്നത്' എന്ന വീട്ടിൽ പരിശോന നടത്തിയത്. പ്രാഥമിക പരിശോധനയിൽ നിയമലംഘനങ്ങളൊന്നും കണ്ടെത്തിയില്ലെന്നാണ് റിപ്പോർട്ടുകൾ. രേഖകൾ ഹാജരാക്കാമെന്ന് ഷാരൂഖിന്റെ ടീം ഉദ്യോ​ഗസ്ഥരെ അറിയിച്ചു.


തീരദേശ നിയന്ത്രണ മേഖലയിൽ നിയമലംഘനം നടത്തിയെന്ന് ആരോപിച്ച് വിവരാവകാശ പ്രവർത്തകനായ സന്തോഷ് ദൗന്ത്കറാണ് പരാതി നൽകിയത്. 2001ലാണ് ബാന്ദ്രയിലെ മന്നത് എന്ന ബം​ഗ്ലാവ് ഷാരൂഖ് വാങ്ങുന്നത്. ഇവിടെ രണ്ടുനിലകൾ കൂടി പണിയാൻ നീക്കം നടത്തുന്നത് നിയമലംഘനമാണെന്നാണ് പരാതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home