നടന്നത് മനുഷ്യത്വരഹിതമായ സംഭവം; ഒരു രാജ്യമായി ഐക്യത്തോടെ നിൽക്കാം: പഹൽഗാം ആക്രമണത്തിൽ ഷാറൂഖ് ഖാൻ

മുംബൈ : രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരണവുമായി സിനിമ താരങ്ങൾ. പഹൽഗാമിൽ നടന്നത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്ന് ബോളിവുഡ് താരം ഷാറൂഖ് ഖാൻ എക്സിൽ കുറിച്ചു.
ആക്രമണത്തിലുള്ള ദുഃഖവും രോഷവും വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയില്ല. ഇതുപോലുള്ള സമയങ്ങളിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാനും അഗാധമായ അനുശോചനം അറിയിക്കാനും മാത്രമേ സാധിക്കുന്നുള്ളൂ. ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് ഐക്യത്തോടെയും ശക്തമായും നിൽക്കാൻ സാധിക്കണം. ഈ ഹീനമായ പ്രവൃത്തിക്കെതിരെ നീതി ലഭിക്കണം- ഷാരൂഖ് എക്സിൽ കുറിച്ചു. മറ്റ് ചലച്ചിത്ര താരങ്ങളും ദുരന്തത്തിൽ അനുശോചനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു നിരപരാധിയെ കൊല്ലുന്നത് ഒരു രാജ്യത്തെ കൊല്ലുന്നതിന് തുല്യമാണെന്നാണ് സൽമാൻ ഖാൻ എക്സിൽ കുറിച്ചത്.










0 comments