Deshabhimani

ഡെറാഡൂണിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ എബിവിപി ഗുണ്ടകളുടെ ആക്രമണം

വെബ് ഡെസ്ക്

Published on Sep 16, 2026, 09:42 PM | 1 min read| Watch Time : 1m 2s

ഡെറാഡൂൺ: ഡെറാഡൂണിലെ ദക്പത്താർ കോളേജിൽ എസ്എഫ്ഐ നേതാക്കൾക്ക് നേരെ എബിവിപി ഗുണ്ടകളുടെ ആക്രമണം. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് നിതിൻ മലേത്ത, ജില്ലാ സെക്രട്ടറി അയാസ് ഖാൻ എന്നിവർക്ക് നേരെ എബിവിപി ഗുണ്ടകൾ ക്രൂരമായ ആക്രമണം നടത്തി. ആക്രമണത്തിൽ അയാസിന് ഗുരുതരമായി പരിക്കേറ്റു. നിതിൻ ബോധരഹിതനായി. ഇത്തരം ഭീരുത്വപരമായ നടപടികൾ കൊണ്ട് നിശബ്ദരാക്കാനാവില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി. ആക്രമണം നടത്തിയ എബിവിപി പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എസ്എഫ്ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home