print edition ജാർഖണ്ഡിലെ വിദ്യാർഥിപ്രക്ഷോഭം; പിന്തുണയുമായി എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും

റാഞ്ചിയിൽ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകൾ സംഘടിപ്പിച്ച പ്രതിഷേധം
ന്യൂഡൽഹി: ജാർഖണ്ഡിലെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പ്രക്ഷോഭത്തിന് പിന്തുണയുമായി എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും. റാഞ്ചിയിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ജാർഖണ്ഡ് പിഎസ്‌സി, സ്റ്റാഫ് സെലക്ഷൻ കമീഷൻ ക്രമക്കേടുകളിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന മൗനം ആശങ്കയുയർത്തുന്നു.
പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി സർക്കാർ ഉടനടി ചർച്ചയ്‌ക്ക് തയ്യാറാകണം. ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകൾ അറിയിച്ചു.










0 comments