Deshabhimani

കർണാടകത്തിൽ എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രക്ഷോഭം; കലബുർഗിയിൽ ട്രെയിൻ തടഞ്ഞു

DYFI Block Train in Kalaburagi

കലബുർഗിയിൽ ട്രെയിൻ തടയുന്ന ഡിവൈഎഫ്ഐ പ്രവർത്തക

വെബ് ഡെസ്ക്

Published on Oct 12, 2026, 09:55 AM | 1 min read

കലബുർഗി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും ഡൽഹിയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും കർണാടകത്തിൽ സിപിഐ എം, എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രക്ഷോഭം. പ്രതിഷേധത്തിന്റെ ഭാഗമായി കലബുർഗി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം വൈ സുജാത ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് ബലമായി പിടിച്ചുനീക്കി.


സമരത്തെത്തുടർന്ന് സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ബാരിക്കേഡുകൾ തീർത്ത് പ്രക്ഷോഭത്തെ തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും അതവഗണിച്ച് റെയിൽവേ ട്രാക്കിലേക്ക് കുതിച്ചെത്തിയ പ്രവർത്തകർ ട്രെയിൻ തടയുകയായിരുന്നു.


DYFI SFI Protest Kalaburagi railway stationകലബുർഗി റെയിൽവേ സ്റ്റേഷനിൽ സിപിഐ എം, എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം


'ജനാധിപത്യപരമായ സമരങ്ങളെ അടിച്ചമർത്താമെന്ന് കരുതേണ്ട. ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രക്ഷോഭം ശക്തമായി തുടരും. പൊലീസ് അതിക്രമത്തിന് മുന്നിൽ രാജ്യം മുട്ടുമടക്കില്ല'-സുജാത പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ രീതിയിൽ മാർച്ചുകളും പ്രതിഷേധങ്ങളും പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home