ad
Deshabhimani

ബുൾഡോസർ രാജിൽ നഷ്ടപ്പെട്ട മുഴുവൻ പഠനസാമഗ്രികളും വിദ്യാർഥികൾക്ക് ലഭിക്കും; പിന്തുണയുമായി എസ്എഫ്ഐ

buldozer raj
വെബ് ഡെസ്ക്

Published on Dec 29, 2025, 09:05 PM | 1 min read

ബം​ഗളൂരു: കർണ്ണാടക സർക്കാരിന്റെ ബുൾഡോസർ രാജിന് ഇരയാക്കപ്പെട്ട് പഠനസാമഗ്രികളും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ട മുഴുവൻ വിദ്യാർഥികൾക്കും ആവശ്യമായ സഹായങ്ങൾ എസ്എഫ്ഐ നൽകും.​എസ്എഫ്ഐ കർണ്ണാടക സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ഇതിനോടകം തന്നെ പ്രദേശം സന്ദർശിക്കുകയും വിദ്യാർഥികൾക്ക് വേണ്ട സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.


ഒപ്പം തന്നെ എസ്എഫ്ഐ കേരള സംസ്ഥാന കമ്മിറ്റിയും വിദ്യാർഥികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകിയിട്ടുണ്ട്.

​ഏറ്റവും വേഗത്തിൽ തന്നെ പഠനസാമഗ്രികൾ അർഹരായ കുട്ടികളുടെ കൈകളിൽ എത്തിക്കുമെന്നും സംഘടന അറിയിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home