ad
Deshabhimani

കുട്ടികളിലെ ലൈംഗിക ചൂഷണം പരസ്യം ; മെറ്റ ഇന്ത്യ മേധാവിക്ക് നോട്ടീസ് അയച്ച് ദേശീയ ബാലാവകാശ കമ്മീഷൻ

Instagram
വെബ് ഡെസ്ക്

Published on Sep 08, 2026, 10:58 PM | 1 min read

ന്യൂഡൽഹി: മെറ്റ ഇന്ത്യ മേധാവിക്ക് നോട്ടീസ് അയച്ച് ദേശീയ ബാലാവകാശ കമ്മീഷൻ. മെറ്റ ഇന്ത്യ മേധാവിക്കും എംഡിക്കുമാണ് ബാലാവകാശ കമ്മീഷൻ നോട്ടീസ് അയച്ചത്. കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവും ഉൾപ്പെടുന്ന ഉള്ളടക്കവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പരസ്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാ​ഗമായി സെപ്തബർ 9 നകം ഹാജരാകണമെന്ന് ബാലവാകാശ കമ്മീഷൻ ആവശ്യപ്പെട്ടു


ബിബി‌സി ഐ പ്രസിദ്ധീകരിച്ച മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ആരോപണങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെട്ട് 2026 ജൂലൈ 3-ന് മെറ്റാ പ്ലാറ്റ്‌ഫോംസ് ഇൻകോർപ്പറേറ്റഡിന് നോട്ടീസ്അയക്കുകയും ചെയ്തു.നോട്ടീസ് കിട്ടി ഒരാഴ്ചയ്ക്ക് ശേഷമാണ് മെറ്റ വിഷയം സംബന്ധിച്ച് മറുപടി നൽകിയത്.


പ്രതികരണം വിലയിരുത്തിയ ശേഷം, വിഷയത്തിലെ വസ്തുതകളും സാഹചര്യങ്ങളും കണ്ടെത്താൻ എൻസിപിസിആർ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി സെപ്റ്റംബർ 9-ന് ഹാജരാകാൻ മെറ്റാ ഇന്ത്യയുടെ എംഡിയെയും മേധാവിയെയും കമ്മീഷൻ വിളിച്ചിക്കുകയായിരുന്നു


ബിബിസി ഐ യുടെ അന്വേഷണത്തിൽ, ഇന്ത്യയിൽ കുട്ടികളുടെ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന പണം നൽകിയുള്ള പരസ്യങ്ങൾ ഇൻസ്റ്റാഗ്രാം നൽകിയതായും ആരോപിക്കുന്നുണ്ട്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home