കോൺക്രീറ്റ് സ്റ്റാബ് തകർന്നു വീണു; പരീക്ഷ എഴുതാനെത്തിയവർ കൂട്ടത്തോടെ ഓടയിൽ വീണു, നാലുപേർക്ക് പരിക്ക്

ഓടയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കുന്നു (Photo: India Today)
കാൻപൂർ: ഉത്തർപ്രദേശിലെ കാൻപൂരിൽ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു. പരീക്ഷാ കേന്ദ്രത്തിന് പുറത്തുള്ള ഓടയുടെ സ്ലാബ് ആണ് തകർന്നു വീണത്. ഇതേ തുടർന്ന് ബിഎഡ് പ്രവേശന പരീക്ഷ എഴുതാനെത്തിയ 25 ഓളം വിദ്യാർഥികൾ ഓടയിൽ വീണു. മാക് റോബർട്ട്ഗഞ്ചിലെ എച്ച്എൻ മിശ്ര പിജി കോളേജിലാണ് അപകടം നടന്നത്.
പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾ ഫോട്ടോസ്റ്റാറ്റ് കടയ്ക്ക് മുന്നിലെത്തി. കടയ്ക്ക് സമീപമായിരുന്നു ഓടയും. കൂടുതൽ ആളുകൾ എത്തിയതോടെ ഭാരം താങ്ങാനാവാതെ ഓട തകർന്നു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. മറ്റുള്ള ഉദ്യോഗാർഥികളുടെ വസ്ത്രത്തിൽ ചെളിയാവുകയും അഡ്മിറ്റ് കാർഡ് അടക്കമുള്ള രേഖകൾ നനയുകയും ചെയ്തു.
അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിന് പിന്നാലെ ഉദ്യോഗാർഥികളും അവരുടെ രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് അവർ ആരോപിച്ചു.









0 comments