നിർമാണത്തിലിരിക്കുന്ന മാളിൽ ഏഴു വയസുകാരിയുടെ മൃതദേഹം

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിർമാണത്തിലിരിക്കുന്ന മാളിനുള്ളിൽ ഏഴുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. രാജ് നഗർ എക്സ്റ്റൻഷൻ മേഖലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെടെയാണ് നിർമാണത്തിലിരിക്കുന്ന മാളിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി നന്ദ്ഗ്രാം പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത്. പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചു.
സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് സംഘത്തെയും വിളിച്ചുവരുത്തി. കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്ന് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് സിയാവുദ്ദീൻ അഹമ്മദ് പറഞ്ഞു.
കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തുവരികയാണെന്നും എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും പൊലീസ് അറിയിച്ചു.










0 comments