ad
Deshabhimani

ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറി, ഗ്യാസ് കുറ്റികൾ കൂടി കത്തിയതോടെ മരിച്ചവരുടെ എണ്ണം എട്ടായി

indore

ഇൻഡോറിലെ വീട്ടിലുണ്ടായ പൊട്ടിത്തെറി

വെബ് ഡെസ്ക്

Published on Mar 18, 2026, 11:55 AM | 1 min read

ഇൻഡോർ: ഇലക്ട്രിക് കാർ ചാർജ് ചെയ്യാനിട്ട് വീട്ടുകാർ ഉറങ്ങാൻ പോയതിന് പിന്നാലെ പൊട്ടിത്തെറിയുണ്ടായി വീട്ടിലെ എട്ട് പേർ കൊല്ലപ്പെട്ടു. മധ്യ പ്രദേശിലെ ഇൻഡോറിലാണ് ബുധനാഴ്ച പുലർച്ചെ അപകടമുണ്ടായത്. ഇലക്ട്രിക് കാർ ചാർജ് ചെയ്യാനിട്ട് വീട്ടുകാർ പോയതോടെ ചാർജിംഗ് പോയിന്റിൽ പൊട്ടിത്തെറിയുണ്ടാവുകയും മൂന്ന് നില വീട്ടിലേക്ക് തീ പടരുകയുമായിരുന്നു.


കനത്ത ചൂടിൽ അടുക്കളയിലുണ്ടായിരുന്ന ഒന്നിലധികം നിറച്ച ഗ്യാസ് കുറ്റികൾ പൊട്ടിത്തെറിച്ച് എട്ട്പേർ കൊല്ലപ്പെടുകയായിരുന്നു. ഇൻഡോറിലെ ബ്രാജേശ്വരി അനക്സ് കോളനിയിൽ പുലർച്ചെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകട സമയത്ത് പത്ത് പേരോളമാണ് വീട്ടിലുണ്ടായിരുന്നത്. അഗ്നിബാധയ്ക്കിടെ മൂന്ന് പേരെ രക്ഷപ്പെടുത്തി.


കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ മഹാത്മാ ഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്. ചാർജിംഗ് പോയിന്റിലെ പൊട്ടിത്തെറി കാറിലേക്കും വീട്ടിലേക്കും തീ പടർത്തിയെന്നാണ് സംശയിക്കുന്നത്. വീടിന്റെ വാതിലുകളിൽ ഇലക്ട്രോണിക് ലോക്കുകളായിരുന്നു സ്ഥാപിച്ചിരുന്നത്. ഇതാണ് അഗ്നിബാധയുണ്ടായ സമയത്ത് വീട്ടുകാർക്ക് പുറത്തിറങ്ങുന്നതിന് തടസമായത്.






Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home