ad
Deshabhimani

സെപ്റ്റിക് ടാങ്ക് ശുചീകരണത്തിനിടെ വിഷവാതകം ശ്വസിച്ച് നാലുപേർ മരിച്ചു

deadbodyyy
വെബ് ഡെസ്ക്

Published on Mar 04, 2026, 09:03 PM | 1 min read

പട്‌ന: ബിഹാറിലെ സിതാർമഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാലുപേർക്ക് ദാരുണാന്ത്യം. കുർഹാർ സ്വദേശികളായ രാജീവ് സാഹ്നി, കൃഷ്ണ കുമാർ, രവീന്ദ്ര സാഹ്നി, വിജയ് സാഹ്നി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ സ്വന്തം വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം.


ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച ഇവർ അബോധാവസ്ഥയിലാവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടാങ്ക് വ്യാജമദ്യം നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതാണെന്ന തരത്തിലുള്ള ആരോപണങ്ങൾ പൊലീസ് തള്ളി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചതായും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ബൊഖ്ര പൊലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈശാലി ജില്ലയിലും സമാനമായ സാഹചര്യത്തിൽ നാലുപേർ മരണപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home