തുടർച്ചയായ ബോംബ് ഭീഷണി; ഡൽഹി മെട്രോ സ്റ്റേഷനുകളിലെ സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനുകൾക്കും തലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങൾക്കും നേരെ തുടർച്ചയായ ബോംബ് ഭീഷണികൾ ഉണ്ടായതിനെത്തുടർന്ന് സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കി. തിങ്കളാഴ്ച ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഭീഷണി സന്ദേശങ്ങൾ ലഭിച്ച ഉടൻ തന്നെ എല്ലാ മെട്രോ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കി. ഡൽഹി പൊലീസും മെട്രോ സുരക്ഷാ വിഭാഗവും ചേർന്ന് സ്റ്റേഷനുകളിൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ബാഗുകളും മറ്റും കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്.
സംശയാസ്പദമായ രീതിയിൽ എതെങ്കിലും വസ്തുക്കളോ വ്യക്തികളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് യാത്രക്കാർക്ക് നിർദ്ദേശം നൽകി. നേരത്തെ ഫെബ്രുവരി ഒൻപതിന് ഡൽഹിയിലെ ഒൻപതോളം സ്‌കൂളുകൾക്കും സമാനമായ രീതിയിൽ ബോംബ് ഭീഷണി ലഭിച്ചിരുന്നു.
പാർലമെന്റിന് നേരെയും ആക്രമണം ഉണ്ടാകുമെന്ന് സന്ദേശങ്ങളിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് തലസ്ഥാനത്തെ ഗതാഗത സംവിധാനങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ വർദ്ധിപ്പിച്ചത്.










0 comments