ad
Deshabhimani

print edition അനിൽ അംബാനിയുടെ 
ഒത്തുതീർപ്പ്‌ അപേക്ഷ സെബി തള്ളി

Anil Ambani
വെബ് ഡെസ്ക്

Published on Jun 28, 2026, 01:34 AM | 1 min read

ന്യൂഡൽഹി: നിക്ഷേപകർ അറിയാതെ കരാർ കമ്പനിയിൽ കോടികൾ നിക്ഷേപിച്ച കേസിൽ അനിൽ അംബാനിയുടെ റിലയൻസ്‌ ഗ്രൂപ്പ്‌ സമർപ്പിച്ച ഒത്തുതീർപ്പ്‌ അപേക്ഷ സെബി തള്ളി. കേസിൽ മറ്റ്‌ ഏജൻസികളുടെ അന്വേഷണം നടക്കുന്നത്‌ ചൂണ്ടിക്കാട്ടിലാണ്‌ നടപടി.


റിലയൻസ്‌ ഇൻഫ്രാസ്ട്രക്‌ച്ചറിന്റെ 6526 കോടി രൂപ എൻജിനിയറിങ്‌ കരാർ കമ്പനിയായ സിഇഇ ലിമിറ്റഡിൽ നിക്ഷേപിച്ചതാണ്‌ കേസിനാധാരം. റിലയൻസ്‌ കമ്പനിയുടെ ഫണ്ട്‌ ദുരുപയോഗം ചെയ്‌തെന്നാണ്‌ സെബിയുടെ ആരോപണം. 2025 സെപ്‌തംബറിൽ റിലയൻസിന്‌ സെബി കാരണംകാണിക്കൽ നോട്ടീസ്‌ നൽകിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home