ad
Deshabhimani

ഹരിദ്വാറിൽ ഗംഗയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ സാഹസികമായി രക്ഷിച്ച് എസ്‌ഡിആർഎഫ് ജവാൻ

RESCUE

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jul 31, 2026, 04:00 PM | 1 min read

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ കാംഗ്രാ ഘട്ടിൽ ഗംഗാനദിയിൽ കുളിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട യുവാവിനെ എസ്‌ഡിആർഎഫ് ജവാൻ സാഹസികമായി രക്ഷപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ ഉത്തരാഖണ്ഡ് പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വ്യാപക ശ്രദ്ധ നേടി.


ഉത്തരാഖണ്ഡ് പൊലീസിന്റെ വിവരമനുസരിച്ച്, ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ യുവാവ് കാംഗ്രാ ഘട്ടിൽ ഗംഗയിൽ കുളിക്കുന്നതിനിടെയാണ് ശക്തമായ ഒഴുക്കിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട യുവാവ് ഒഴുക്കിൽ അകപ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന എസ്‌ഡിആർഎഫ് ജവാൻ ഉടൻ തന്നെ ഗംഗയിലേക്ക് ചാടി രക്ഷാപ്രവർത്തനം ആരംഭിച്ചു.


ശക്തമായ ഒഴുക്കിനെ മറികടന്ന് നടത്തിയ കഠിന ശ്രമത്തിനൊടുവിൽ യുവാവിനെ സുരക്ഷിതമായി കരയ്ക്കെത്തിക്കാൻ ജവാന് സാധിച്ചു. സമയോചിതമായ ഇടപെടലും ധീരമായ രക്ഷാപ്രവർത്തനവും നിരവധി പേരുടെ പ്രശംസയ്ക്ക് ഇടയാക്കി.


രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും അഭിനന്ദന പ്രവാഹമാണ്. "സഹോദരാ, നിങ്ങൾക്ക് സല്യൂട്ട്", "തിരകളേക്കാൾ വേഗത്തിലായിരുന്നു രക്ഷാപ്രവർത്തകന്റെ നീക്കം", "വളരെ പ്രശംസനീയമായ പ്രവർത്തനം", "ധീരനായ എസ്‌ഡിആർഎഫ് ജവാന് വലിയ സല്യൂട്ട്" തുടങ്ങിയ പ്രതികരണങ്ങളാണ് നിരവധി പേർ പങ്കുവെച്ചത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home