ad
Deshabhimani

print edition എൻടിഎ പിരിച്ചുവിട്ട്‌ മന്ത്രി രാജിവയ്‌ക്കണം, 29 മുതൽ രാജ്യവ്യാപക പ്രക്ഷോഭം: എസ്‌എഫ്‌ഐ

sfi
avatar
സ്വന്തം ലേഖകൻ

Published on Jun 27, 2026, 12:02 AM | 1 min read

ന്യ‍ൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ 29 മുതൽ ജൂലൈ നാല്‌ വരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ ആദർശ്‌ എം സജി. മുഴുവൻ സംസ്ഥാനങ്ങളിലും നടത്തുന്ന പ്രതിഷേധ റാലിയിൽ രാജ്യത്തെ വിദ്യാഭ്യാസ മേഖല നേരിടുന്നപ്രശ്‌നങ്ങളും നാഷണൽ ടെസ്റ്റിങ്‌ ഏജൻസി (എൻടിഎ) പിരിച്ചുവിടണമെന്ന ആവശ്യവുമുയരും. കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്‌. അടുത്ത ഘട്ടത്തിൽ എൻഎസ്‌യുഐ ഉൾപ്പെടെയുള്ള സംഘടനകളെയും വിളിക്കും.


നീറ്റ്‌ വിദ്യാർഥികൾക്ക്‌ പരാതി അറിയിക്കാൻ ആരംഭിച്ച ഓൺലൈൻ കംപ്ലൈയ്‌ന്റ്‌ സെൽ വഴി 1,021 പരാതി ലഭിച്ചു. ഇവർക്ക്‌ ആവശ്യമായ നിയമസഹായമടക്കം നൽകും. ഹരിയാന, തമിഴ്‌നാട്‌, കേരളം, രാജസ്ഥാൻ എന്നിവിടങ്ങളിൽ നീറ്റ്‌ വിഷയത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ വീട്‌ എസ്‌എഫ്‌ഐ സന്ദർശിച്ചു. വിദ്യാർഥികളുടെ കുടുംബങ്ങൾക്ക്‌ അഞ്ച്‌ കോടി നഷ്ടപരിഹാരം കേന്ദ്രം നൽകണം.

പുനഃപരീക്ഷയെഴുതിയ വിദ്യാർഥികളുടെ എണ്ണം ഇതുവരെ എൻടിഎ പുറത്തുവിട്ടിട്ടില്ല. 20 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതിയെന്നാണ്‌ അറിയിപ്പ്‌. കൃത്യമായ കണക്ക്‌ പുറത്തുവിടണം. ആദ്യപരീക്ഷ 22 ലക്ഷം വിദ്യാർഥികളെഴുതിയിരുന്നു. വീഴ്‌ചയില്ലാതെ പുനഃപരീക്ഷ നടത്തുമെന്നായിരുന്നു പ്രധാന്റെ അവകാശവാദം. എന്നാൽ, പരീക്ഷയുടെ ബയോമെട്രിക്‌ പരിശോധന നടത്തുന്നതിനുള്ള കരാർ കരിന്പട്ടികയിൽപ്പെട്ട കന്പനിക്ക് ലഭിച്ചു. തെറ്റ്‌ തിരുത്താൻ താൽപര്യമില്ലെന്ന്‌ ഇതിലൂടെ വ്യക്തമാണ്‌. പ്രധാന്റെ പിറന്നാൾ ദിനത്തിൽ മന്ത്രിയെ പ്രധാനമന്ത്രി വാനോളം പുകഴ്‌ത്തുകയാണ്‌. വിദ്യാർഥികളുടെ ചോരയിൽ ചവിട്ടിയാണ്‌ ഇ‍ൗ പിറന്നാൾ പ്രധാൻ ആഘോഷിക്കുന്നതെന്നും ആദർശ്‌ പറഞ്ഞു. അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്‌, കേന്ദ്ര കമ്മിറ്റിയംഗം സൂരജ്‌ ഇളമൺ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home