print edition കോവിഡ് വാക്‍സിൻ മരണം: കേന്ദ്രത്തിന് തലയൂരാനാകില്ല; ഇടപെട്ട് സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ് വാക്‌സിന്റെ പാർശ്വഫലംമൂലമുണ്ടായ മരണങ്ങളിലെ ഉത്തരവാദിത്വത്തിൽനിന്ന് കേന്ദ്ര സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് സുപ്രീംകോടതി. മരണങ്ങൾക്ക് കേന്ദ്രം നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
പഴുതടച്ച നഷ്‌ടപരിഹാരനയം രൂപീകരിക്കാനും നിർദേശം നൽകി. വാക്‌സിന്റെ പാർശ്വഫലം കാരണം പെൺമക്കൾ മരിച്ചുവെന്ന് ചൂണ്ടിക്കാട്ടി രചന ഗംഗു, വേണുഗോപാലൻ ഗോവിന്ദൻ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി പറഞ്ഞത്.
വാക്‌സിനേഷൻ സ്വന്തം ഇഷ്‌ടപ്രകാരം വ്യക്തികൾ എടുക്കുന്നതിനാൽ നഷ്‌ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഇൗ നിലപാട് കോടതി തള്ളിക്കളഞ്ഞു.










0 comments