Deshabhimani

സർവകലാശാലകളിൽ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് സംഘപരിവാർ

Media Attack

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 17, 2026, 09:54 PM | 1 min read

ന്യൂഡൽഹി: സർവകലാശാലകളിൽ മാധ്യമപ്രവർത്തകർക്ക് നേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ട് സംഘപരിവാർ. ക്യാമ്പസ് പരിപാടികളും റാലികളും പ്രതിഷേധങ്ങളും റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകരാണ് ആക്രമണത്തിന് ഇരയാകുന്നത്. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിനായി എത്തിയ യുവമാധ്യമപ്രവർത്തകയായ കവിത ബിഷ്ണോയിക്ക് ചുറ്റം ഒരു സംഘം എബിവിപി പ്രവർത്തകർ വളയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സെപ്തംബർ 16 നാണ് സംഭവം.


കവിത ധരിച്ചിരുന്ന സ്കാർഫിന്റെ അരികിൽ ചുവപ്പ് നിറം കണ്ടതിന്റെ പേരിലായിരുന്നു എബിവിപി പ്രവർത്തകരുടെ അഴിഞ്ഞാട്ടം. ചുവപ്പ് ധരിച്ചതിനാൽ ഇടതുപക്ഷക്കാരിയെന്ന് ആരോപിച്ചാണ് കവിത ബിഷ്ണോയിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ കവിത പുറത്തുവിട്ടിരുന്നു. എബിവിപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയതിനു പിന്നാലെ രണ്ടു പെൺകുട്ടികൾ എത്തി കവിതയെ വീണ്ടും തടഞ്ഞുനിർത്തുകയും മൊബൈൽ ഫോൺ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.


വടികളും കല്ലുകളുമായി നൂറിലധികം ആളുകളാണ് ക്യാമ്പസിൽ വളഞ്ഞതെന്നും ആരുടെയും ചിത്രങ്ങളോ വീഡിയോയോ പകർത്താൻ അനുവദിച്ചില്ലെന്നും കവിത പറഞ്ഞു. ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച ക്യാമറകൾ തകർക്കുകയും ചെയ്തുവെന്ന് കവിത ആരോപിച്ചു. പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നിട്ടും മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമത്തിൽ നടപടി സ്വീകരിച്ചില്ലെന്നും പരാതി ഉയർന്നു. സർവകലാശാലകളിൽ മാധ്യമപ്രവർത്തകർക്ക് നേരെ തുടരുന്ന സംഘപരിവാർ സംഘടനകൾ ആക്രമണം അഴിച്ചുവിടുന്നതിൽ ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (DUJ) ആശങ്ക അറിയിച്ചു. വാർത്തകൾ സ്വതന്ത്രമായി റിപ്പോർട്ട് ചെയ്യാനുള്ള ഓരോ മാധ്യമപ്രവർത്തകന്റെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് ഡിയുജെ ആവശ്യപ്പെട്ടു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home