print edition ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പ്; പെൺകുട്ടികൾക്കു നേരെ സംഘപരിവാർ ആക്രമണം

ന്യൂഡൽഹി : ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ എസ്‌എഫ്‌ഐ പ്രവർത്തകരായ പെൺകുട്ടികൾക്കുനേരെ സംഘപരിവാർ ആക്രമണം. കമലാ നെഹ്‌റു, ശ്യാംലാൽ, അരബിന്ദോ, പിജിഡിഎവി, ദേശ്ബന്ധു കോളേജുകളിലാണ് പെൺകുട്ടികൾക്ക് നേരെ ആർഎസ്‌എസ്–എബിവിപി ആക്രമണമുണ്ടായത്. എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന പ്രസിഡന്റ് നാദിയ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ജോയിന്റ് സെക്രട്ടറിമാരായ മെഹിന ഫാത്തിമ, അനന്യ, വൈസ് പ്രസിഡന്റ് സിമ്രാൻ, പ്രവർത്തകരായ ദിപാൻഷി, സ്റ്റാൻസി തുടങ്ങിയവർക്ക് പരിക്കേറ്റു.
സർവകലാശാലയിലെ വിദ്യാർഥികളല്ലാത്ത എബിവിപിക്കാരും എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചു. പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ തയ്യാറായില്ല. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനെയും വോട്ട് ചെയ്യുന്നതിനെയും എബിവിപി ഭയപ്പെടുന്നുണ്ടെന്ന് പെൺകുട്ടികൾ പറഞ്ഞു.
സെപ്‌തംബർ പതിനെട്ടിനാണ് ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്. കഴിഞ്ഞവർഷം എസ്‌എഫ്‌ഐ വോട്ട് ശതമാനം കുത്തനെ വർധിപ്പിച്ചിരുന്നു. ഇത്തവണ മികച്ച പ്രചാരണം എസ്‌എഫ്‌ഐ നടത്തുന്നതാണ് എബിവിപിയെ വിറളിപിടിപ്പിച്ചത്.









0 comments