ad
Deshabhimani

print edition ഷാരൂഖ് ഖാനെ രാജ്യദ്രോഹിയെന്ന് വിളിച്ച് ബിജെപി നേതാവ്

sangeet som slams sharukh khan
വെബ് ഡെസ്ക്

Published on Jan 02, 2026, 02:41 AM | 1 min read


ലഖ്നൗ

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ രാജ്യദ്രോഹിയെന്ന് വിളിച്ച് യുപിയിലെ ബിജെപി നേതാവ് സംഗീത് സോം. ഷാരൂഖിന്റെ ഐപിഎൽ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുര്‍ റഹ്മാനെ ഉള്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് വിദ്വേഷ പ്രസംഗം. ഷാരൂഖിന് ഇവിടെ ജീവിക്കാൻ അവകാശമില്ലെന്നും രാജ്യംവിടണമെന്നും സംഗീത് സോം പറഞ്ഞു.


"ബംഗ്ലാദേശിൽ ഹിന്ദുക്കള്‍ കൊല്ലപ്പെടുന്നു. എന്നാൽ ഷാരൂഖ് സ്വന്തം ഐപിഎൽ ടീമിലേക്ക് റഹ്മാനെ കൊണ്ടുവരികയാണ്. ഷാരൂഖിനെ പോലുള്ള രാജ്യദ്രോഹികള്‍ മനസ്സിലാക്കണം അദ്ദേഹത്തെ താരമാക്കിയത് ഈ രാജ്യത്തെ ജനങ്ങളാണെന്ന്. ബംഗ്ലാദേശി കളിക്കാരെ രാജ്യത്ത് അനുവദിക്കില്ലെന്നും'–മീററ്റിലെ പരിപാടിയിൽ സംഗീത് സോം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home