സാംസങ് പ്രക്ഷോഭം; 42 കമ്പനികള്‍ക്ക് നോട്ടീസ് നൽകി സിഐടിയു

ചെന്നൈ: അന്യായമായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാൻ തയ്യാറാകാത്ത സാംസങ്ങിന്റെ നടപടിക്കെതിരെ പ്രതിഷേധം കാഞ്ചീപുരം ജില്ല മുഴുവൻ വ്യാപിപ്പിക്കാൻ സിഐടിയു.
തൊഴിലാളികളുമായി ചർച്ചയ്‌ക്ക് തയാറാകാത്ത സാംസങ്ങിനുമേൽ സമ്മർദം ചെലുത്താനായി ഹ്യൂണ്ടായി, അപ്പോളോ ടയേഴ്‌സ്, യമഹ, ബ്രിട്ടാനിയ എന്നിവയടക്കം 42 വ്യവസായശാലകളിൽ പ്രതിഷേധത്തിന് സിഐടിയു നോട്ടീസ് നൽകി. സസ്‌പെൻഡ്‌ചെയ്‌ത മൂന്ന് തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു സാംസങ് ഘടകകമായ എസ്‌ഐഡബ്ല്യൂയു ആഴ്‌ചകളായി ശ്രീപെരുമ്പതൂരിലെ പ്ലാന്റിൽ പ്രതിഷേധം തുടരുകയാണ്.










0 comments