print edition സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി ചുമതലയേറ്റു

സമ്രാട്ട് ചൗധരി
പട്ന: ബിഹാറിൽ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി ചുമതലയേറ്റു. ലോക്ഭവനിൽ ഗവര്‍ണര്‍ സെയ്ദ് അതാ ഹസ്‍നെയ്‍ൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ജെഡിയു നേതാക്കളായ ബിജേന്ദ്ര യാദവും വിജയ് ചൗധരിയും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു.
ജെഡിയു നേതാവ് നിതീഷ് കുമാര്‍ ചൊവ്വാഴ്‌ച മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതോടെയാണ് ബിഹാറിൽ ആദ്യമായി ബിജെപിക്കാരൻ മുഖ്യമന്ത്രിയായത്. നിതീഷ് സര്‍ക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്നു. താരാപുർ മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലെത്തിയത്. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ രാജ്യസഭാംഗമായി കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്‌തിരുന്നു.










0 comments