ad
Deshabhimani

print edition സഭയിൽ വച്ച് "പുകയില ഉപയോഗിച്ച് '
ബിഹാര്‍ ഉപമുഖ്യമന്ത്രി

samrat choudhary using tobacco in assembly
വെബ് ഡെസ്ക്

Published on Feb 20, 2026, 03:30 AM | 1 min read


പട്ന

ബിഹാറിൽ നിയമസഭയിൽവച്ച് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി പുകയിലെ ഉപയോഗിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ.


നിയമസഭയ്ക്കുള്ളിൽ ഇരുന്ന് "ഖൈനി' (പുകയില) തയ്യാറാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആര്‍ജെഡിയും കോൺഗ്രസുമാണ് ഈ വീഡിയോ പങ്കുവച്ചത്. സഭാനടപടികൾക്കിടയിൽ ഉപമുഖ്യമന്ത്രി കൈവെള്ളയിൽ പുകയില തിരുമ്മി തയ്യാറാക്കി ഉപയോഗിച്ചുവെന്നാണ് ആരോപണം. വീഡിയോ വ്യാപകമായി പ്രചരിച്ചെങ്കിലും സാമ്രാട്ട് ചൗധരി പ്രതികരിക്കാൻ തയ്യാറായില്ല. നേതാക്കളുടെ പെരുമാറ്റം സമൂഹത്തിന് മാതൃകയാകേണ്ടതാണെന്നും ഉത്തരവാദിത്വപ്പെട്ട മന്ത്രി തന്നെ ഇത്തരത്തിൽ പെരുമാറുന്നത് ബിഹാറിന്റെ അന്തസ്സ് ദേശീയ തലത്തിൽ കെടുത്തിയെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home