Deshabhimani

print edition സംഭൽ വെടിവയ്‌പ്‌ ; 21 പൊലീസുകാർക്കെതിരെ കേസ്

sambhal violence and firing
വെബ് ഡെസ്ക്

Published on Jan 15, 2026, 02:00 AM | 1 min read


ന്യൂഡൽഹി

ഉത്തർപ്രദേശിലെ സംഭലിൽ ക്ഷേത്രം തകർത്താണോ ഷാഹി ജുമാ മസ്ജിദ് സ്ഥാപിച്ചതെന്ന് പരിശോധിക്കാനുള്ള നീക്കത്തിനെതിരായ പ്രതിഷേധത്തില്‍ നാല്‌ യുവാക്കളെ വെടിവച്ചുകൊന്ന പൊലീസ്‌ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി.


സംഭൽ സർക്കിൾ ഓഫീസറായിരുന്ന അനുജ്‌ ച‍ൗധരി, കോട്‌വാലി സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന അനുജ് തോമർ എന്നിവരടക്കം 21 പൊലീസുകാർക്കെതിരെ കേസെടുക്കാൻ സംഭൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിഭാൻഷു സുധീറാണ്‌ ഉത്തരവിട്ടത്‌. വെടിവയ്‌പ്പിൽ പരിക്കേറ്റ 24കാരൻ ആലത്തിന്റെ പിതാവ്‌ യമീനാണ്‌ പരാതി നൽകിയത്‌. ഉപജീവനത്തിനായി ബേക്കറി സാധനങ്ങൾ വിൽക്കുകയായിരുന്ന മകനെ പൊലീസ്‌ വെടിവച്ചുവെന്ന്‌ പിതാവ്‌ കോടതിയിൽ പറഞ്ഞു.


ക്ഷേത്രം തകർത്താണ്‌ മസ്‌ജിദ്‌ നിർമിച്ചതെന്നവകാശപ്പെട്ട്‌ സംഘപരിവാറുകാർ നൽകിയ ഹർജി അനുവദിച്ച്‌ കോടതി ആരാധനാലയത്തില്‍ സര്‍വേയ്‌ക്ക്‌ അനുമതി നൽകുകയായിരുന്നു. സർവേയുടെ രണ്ടാം ദിവസമായ 2024 നവംബർ 24ന്‌ പ്രതിഷേധക്കാർക്കു നേരെയുണ്ടായ പൊലീസ്‌ വെടിവയ്‌പ്പിലാണ്‌ നാലുയുവാക്കൾ കൊല്ലപ്പെട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home